കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ വിഴിഞ്ഞത്തിൻ്റെ കുതിപ്പ്; മൂന്ന് മാസം കൊണ്ട് 50000 കണ്ടെയ്നർ നീക്കം നടത്തി
ഏപ്രിൽ ആകുമ്പോഴേക്കും 64,000 കണ്ടെയ്നറുകളുടെ നീക്കമാണ് വിഴിഞ്ഞത്ത് ലക്ഷ്യമിട്ടത്. മൂന്ന് മാസം കൊണ്ട് ഇതിൻ്റെ 70 ശതമാനവും സാധ്യമാക്കി തിരുവനന്തപുരം: വമ്പൻ കുതിച്ചുചാട്ടവുമായി വിഴിഞ്ഞം തുറമുഖം. മൂന്ന് മാസം കൊണ്ട് അരലക്ഷം കണ്ടെയ്നർ നീക്കമാണ് തുറമുഖത്ത് പൂർത്തിയാക്കിയത് 9 മാസം കൊണ്ട് ലക്ഷ്യമിട്ടതിന്റെ 75 ശതമാനം കണ്ടെയ്നർ നീക്കമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാനായത്. അടുത്തിടെ ബർത്ത് ചെയ്ത കൂറ്റൻ കപ്പൽ അന്നയിൽ നിന്ന് മാത്രം 10,000 കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്